Schedule
Flashback

നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് മലയാള സിനിമ ഇന്നത്തെ നിലയില്‍ എത്തിയത്. അതിനു ഒട്ടേറെപ്പേരുടെ കഷ്ടപ്പാടും കഠിനാധ്വാനവും ഉണ്ട്. എണ്‍പത് വയസു മാത്രം പിന്നിട്ട മലയാളസിനിമ പല അഭിമാനകരമായ നേട്ടങ്ങളും ഇതിനോടകം കൈവരിച്ചു കഴിഞ്ഞു. 1928-ല്‍ പുറത്തുവന്ന വിഗതകുമാരന്‍ മുതല്‍ ഇന്ന് നാം കാണുന്ന സിനിമവരെയുള്ള കാലം വായനക്കാര്‍ക്ക് മുന്നില്‍ തുറക്കുകയാണ് 'ഫ്ലാഷ് ബായ്ക്ക്' എന്ന ഈ പംക്തിയിലൂടെ. ലോകസിനിമയില്‍ പോലും ശ്രദ്ധിക്കപ്പെടുന്ന മലയാള സിനിമയുടെ ചരിത്രം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴികാട്ടിയാണ് ഈ പംക്തി.

Upcoming Movies

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പംക്തി. അണിയറയില്‍ ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളുടെ കഥയും ചിത്രങ്ങളും നല്‍കിയുള്ള വിശദമായ പ്രിവ്യൂ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രത്യേകതകളും ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകരെയും വിവരിക്കുന്ന ഈ പംക്തി പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്.

Interview

താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും തങ്ങളുടെ സിനിമാജീവിതത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും മറയില്ലാതെ മനസ് തുറക്കുന്ന പ്രത്യേക അഭിമുഖങ്ങള്‍. പ്രേക്ഷകര്‍ അറിയാന്‍ കൊതിക്കുന്ന താരങ്ങളുടെ വിശേഷങ്ങള്‍ ഒട്ടും കാലതാമസം കൂടാതെ അവര്‍ക്കുമുന്നില്‍. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടേയും മാറുന്ന കാഴ്ചപ്പാടുകളും സമീപനങ്ങളും വ്യക്തമാക്കുന്ന സുദീഘമായ സംഭാഷണങ്ങള്‍.

Film Review

പുതിയ സിനിമകളെക്കുറിച്ചുള്ള വസ്തുനിഷ്ടവും സത്യസന്ധവുമായ വിശകലങ്ങള്‍. തിയറ്ററുകളില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍. സമഗ്രമായി ഏറ്റവും വേഗത്തില്‍ വായനക്കാരില്‍. ചിത്രത്തെക്കുറിച്ച് സമ്പൂര്‍ണമായ, പക്ഷം പിടിക്കാത്ത വിശകലങ്ങള്‍. പ്രേക്ഷകര്‍ അറിയാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളുടെ നേര്‍ക്കാഴ്ച.

Caricature

സിനിമാലോകത്തെ പ്രമുഖരെക്കുറിച്ചുള്ള ആക്ഷേപ ഹാസ്യപംക്തി. പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ട താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിശേഷങ്ങള്‍, അവരുടെ കമന്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍ദോഷമായ, എന്നാല്‍ വായനക്കാരന് താല്‍പ്പര്യമുള്ള രീതിയിലാണ് ഇത് പറയുന്നത്. ഒപ്പം ഹാസ്യോദ്ദീപകമായ കാരിക്കേച്ചറുകളും.

Mr.Fox

സിനിമാ മേഖലയെ സമഗ്രമായും സത്യസന്ധമായും വിലയിരുത്തുന്ന പംക്തി. മലയാള സിനിമയിലെ തെറ്റായ പ്രവണതകളെ തുറന്നു കാട്ടുകയും നല്ലതിനെ അംഗീകരിക്കുകയും ചെയ്യുന്ന പംക്തി. സമകാലിക സിനിമയെ ആഴത്തില്‍ വിശകലനം ചെയ്യുകയും ഒപ്പം പുതിയ പ്രവണതകളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു.