|
|
| മലയാളത്തിന്റെ ആധികാരികമായ സിനിമാവെബ്‌സൈറ്റാണ് മോളിവുഡ് ഫോക്‌സ്. സിനിമാ പത്രപ്രവര്‍ത്തനരംഗത്തും, സിനിമാരംഗത്തും, സാങ്കേതികരംഗത്തും പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം പ്രഗത്ഭരുടെ കൂട്ടായ്‌മയില്‍നിന്ന് ഉദയം ചെയ്‌തതാണ് ഇത്. സിനിമാരംഗത്ത് സ്വന്തമായ ഇടം സൃഷ്‌ടിച്ച ഭാഷയാണ് മലയാളം. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച നടീനടന്‍മാരും സംവിധായകരും സാങ്കേതികപ്രവര്‍ത്തകരും നമുക്കുണ്ട്. മലയാളസിനിമയുടെ സമഗ്രമായ വളര്‍ച്ചയാണ് മോളിവുഡ് ഫോക്‌സിന്റെ ലക്ഷ്യം. അതോടൊപ്പം വായനക്കാരനിലേക്ക് സിനിമാ വിശേഷങ്ങള്‍ സമഗ്രമായും സത്യസന്ധമായും എത്തിക്കുകയെന്നതും ലക്ഷ്യമാണ്. പ്രേക്ഷകരാണ് എക്കാലത്തും സിനിമയെ വളര്‍ത്തിയത്. സിനിമയെക്കുറിച്ചുള്ളതെല്ലാം അവര്‍ക്കറിയേണ്ടതുണ്ട്. മലയാളസിനിമയുടെ ഇന്നലെകളും ഇന്നും ഭാവിയുമൊക്കെ മോളിവുഡ് ഫോക്‌സ് ചര്‍ച്ച ചെയ്യുന്നു. കോക്കസുകളില്‍പ്പെടാതെ; ആരുടേയും പക്ഷം പിടിക്കാതെ സത്യം തുറന്നുകാട്ടുന്നവിധം വെള്ളിത്തിരയുടെ കണ്ണാടിയാവുകയാണ് ഈ വെബ്‌സൈറ്റ്. നിര്‍ഭയവും സത്യസന്ധവുമായ സിനിമാപത്രപ്രവര്‍ത്തനമാണ് അടിസ്ഥാനധര്‍മ്മമെന്ന് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ ഉറച്ചുവിശ്വസിക്കുന്നു. വായനക്കാര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും മോളിവുഡ് ഫോക്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാം. അഭിപ്രായങ്ങളും റിപ്പോര്‍ട്ടുകളും സിനിമാവിശേഷങ്ങളും ഈ സൈറ്റിലൂടെ പ്രസിദ്ധീകരിക്കാം. ഇതിലെ Contact us എന്ന പേജിലൂടെ അത് സാധ്യമാണ്. |